---
title: "ഉറ്റവരെ സങ്കടത്തിലാഴ്ത്തി...; ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി കായക്കൊടി സ്വദേശി വിനുപ്രസാദിന് കണ്ണീർ യാത്രാമൊഴി; മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു "
english_title: "Kayakkodi Vinu Prasad Cremated, Thousands Attend Funeral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378026/ kayakkodi-appu-vinu-prasad-funeral"
published_at: "2026-08-11T20:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b340870796_kayakkodi-appu-vinu-prasad-funeral.jpg"
keywords: ["Vinu Prasad Death", "Kozhikode Medical College", "Jeep Death"]
---

# ഉറ്റവരെ സങ്കടത്തിലാഴ്ത്തി...; ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി കായക്കൊടി സ്വദേശി വിനുപ്രസാദിന് കണ്ണീർ യാത്രാമൊഴി; മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു 

> **Lead Summary:** > കോഴിക്കോട്(കായക്കൊടി) : "അപ്പു പോയി..." നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശി വിനുപ്രസാദിന് ജന്മനാട് യാത്രാമൊഴിയേകി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകീട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

## Article Content

> കോഴിക്കോട്(കായക്കൊടി) : "അപ്പു പോയി..." നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശി വിനുപ്രസാദിന് ജന്മനാട് യാത്രാമൊഴിയേകി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകീട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഉറ്റവർക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവനായ വിനുപ്രസാദിനെ കാണാൻ ആയിരങ്ങളാണ് കായക്കൊടിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

ഇന്ന് രാവിലെയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്ത് ജീപ്പിനുള്ളിൽ വിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.അഞ്ചുമണിയോടെ തളീക്കര മുതൽ കായക്കൊടി വരെ വിലാപയാത്രയായാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്.

വൈകുന്നേരം 5:30 മണിക്ക് കായക്കൊടി നെല്ലിലായ് ഗ്രാമീണ കലാസമിതി ഗ്രൗണ്ടിൽ പൊതുദർശനം നടത്തിയ ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. കായക്കൊടി -മൊകേരി- കുറ്റ്യാടി റൂട്ടിലോടുന്ന 'ജനകീയം' ജീപ്പിലെ ഡ്രൈവറാണ് വിനു.

ഗർഭിണിയായ ഭാര്യ അനുസ്‌മയയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യയ്ക്ക് കൂട്ടിരിപ്പിനായാണ് വിനു പ്രസാദ് ആശുപത്രിയിലെത്തിയത്. തുടർന്ന് നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

**English Summary:**

The funeral of Vinu Prasad, 27, from Kayakkodi was held at his home yard. He was found dead inside his jeep near Kozhikode Medical College. Thousands attended the public viewing at Nellilayi Ground before the cremation. Vinu, a 'Janakeeyam' jeep driver, had come to be with his pregnant wife. Police registered an unnatural death case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378026/ kayakkodi-appu-vinu-prasad-funeral)